കൊല്ലം: സിറ്റിയിലെ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന കൊല്ലം സിറ്റി സഹവാസ ക്യാമ്പിന്റെ സമാപന ദിവസം സെറിമോണിയൽ പരേഡ് നടത്തി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ സല്യൂട്ട് സ്വീകരിച്ചു.
കേഡറ്റുകളിൽ സാമൂഹ്യാവബോധം വളർത്തിയെടുക്കുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകളും പരേഡുകളും മാനസിക ഉല്ലാസത്തിനായി കൾച്ചറൽ പ്രോഗ്രാമുകളും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, ചാത്തന്നൂർ എ.എസ്.പി. ദീപക്ക് ധൻകർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൈനി തുടങ്ങിയവർ സംവദിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുമായ അജിത ബീഗം ക്യാമ്പ് സന്ദർശിച്ചു. എസ്.പി.സിയുടെ ജില്ലാ നോഡൽ ഓഫീസർ അഡിഷണൽ എസ്.പി എൻ.ജിജി നേതൃത്വം നൽകി. ക്യാമ്പിൽ അസി. നോഡൽ ഓഫീസർ ബി.രാജേഷ്, ഷഹീർ, കമ്മ്യുണിറ്റി പൊലീസ് ഓഫീസേഴ്സ്, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |