കോട്ടയം: ജനുവരി മുതൽ ഏപ്രിൽ വരെ ഉത്സവകാലമാണ്. ആനകളുടെ ദുരിതകാലവും. പലപ്പോഴും കിലോമീറ്റുകൾ യാത്ര ചെയ്യണം. അതിന് മണിക്കൂറുകളോളം ലോറിയിൽ നിൽക്കണം. പലപ്പോഴും പൊരി വെയിലത്താകും എഴുന്നള്ളത്ത്. വേനലിൽ ആനകൾക്ക് പൂർണ വിശ്രമവും നല്ല ഭക്ഷണവും ആവശ്യമാണ്. എന്നാൽ എഴുന്നള്ളിപ്പുകൾക്കും മറ്റും കൊണ്ടുപോകുമ്പോൾ വെള്ളമോ ഭക്ഷണമോ വിശ്രമമോ ലഭിക്കാറില്ല.
ദിവസം 200 - 255 ലിറ്റർ വെള്ളം വരെ ആനകൾ കുടിക്കും. എന്നാൽ എഴുന്നള്ളിപ്പിനിടെ ഇതിന്റെ പകുതി പോലും ലഭിക്കാറില്ല. ഇതിനൊപ്പം ജോലിഭാരം കൂടുകയും ചെയ്താൽ ആന കോപിക്കും. 38 ഡിഗ്രി വരെ ചൂടുതാങ്ങാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ശരീരത്തിൽ വിയർപ്പ് ഗ്രന്ഥികളില്ല. ശരീര ഊഷ്മാവ് ക്രമീകരിക്കാൻ ആനകൾക്ക് മറ്റു മാർഗങ്ങളുമില്ല. രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനുമിടയിൽ തുടർച്ചയായി വെയിൽ കൊണ്ടാൽ ആനകൾ പരിഭ്രാന്തരാകാൻ സാദ്ധ്യതയേറെയാണ്. തൊലിയുടെ കനക്കൂടുതലും കറുപ്പുനിറവും ശരീരോഷ്മാവ് വീണ്ടും വർദ്ധിപ്പിക്കും.
വിശ്രമമില്ലാത്ത എഴുന്നള്ളിപ്പ്
കടുത്തചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പും
നിർജ്ജലീകരണവും പാപ്പാന്മാരുടെ മർദ്ദനവും
മനഃപൂർവം പ്രകോപിപ്പിക്കുന്നത് ചിലരുടെ വിനോദം
ഇതിനായി ലേസർ സ്‌പോട്ട് ഫ്ലാഷുകളുപയോഗിക്കുന്നു
മദപ്പാടിൽ എഴുന്നള്ളത്തും തിരിച്ചടി
വൻ ശബ്ദങ്ങൾ ആനകളെ പരിഭ്രാന്തരാക്കും
നനഞ്ഞ ചാക്കുകൾ നിർബന്ധം
കൃത്യമായ ഇടവേളകളിൽ ആനയുടെ ശരീരം നനയ്ക്കണം
ടാർ റോഡിൽ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾക്കിടയിൽ നനഞ്ഞ ചാക്കിടണം.
കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ ശാരീരികക്ഷമത പരിശോധിക്കണം
ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം
ഒന്നരമാസം പൊലിഞ്ഞത് 5 ജീവൻ
പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ പാപ്പാനെ കുത്തിക്കൊന്നു
തൃശൂർ എളവള്ളിയിൽ ഉത്സവത്തിനെത്തിച്ച ഒരാളെ കുത്തിക്കൊന്നു
കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകളിടഞ്ഞ് മൂന്ന് മരണം
'സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ആനകളെ വീണ്ടും എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നതാണ് അനിഷ്ടസംഭവങ്ങൾക്ക് ഇടയാക്കുന്നത്'.
-ആനയുടമസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |