കാഞ്ഞങ്ങാട്: സത്യങ്ങളെ തലകീഴായി കെട്ടിത്തൂക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുമതി അന്തർജനം രക്തസാക്ഷി പ്രമേയവും എം.എൻ.വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ,അഡ്വ.പി.സന്തോഷ് കുമാർ എം.പി,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ,എൻ. ശ്രീകുമാർ,ഡോ.ചന്ദ്രബാബു,സദാനന്ദ ഗൗഡ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് എം.ടി.രാജീവൻ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന യാത്രയയപ്പ് സുഹൃദ് സമ്മേളനവും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുധീർ എം.പി ഉദ്ഘാടനം ചെയ്തു. സുവനീർ സി. പി.മുരളി പ്രകാശനം ചെയ്തു. കെ.വി.കൃഷ്ണൻ,ബങ്കളം കുഞ്ഞികൃഷ്ണൻ,പി.കെ.മാത്യു,സി.ജെ ജിജു,പി.കെ.സുശീൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |