തിരുവനന്തപുരം: യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഫോറം രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ജനറൽ കൗൺസിൽ നാളെ വൈകിട്ട് 3ന് പി.എം.ജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് ഹസൻ മരയ്ക്കാർ ഹാളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് പ്രൊഫ. എൻ.ചന്ദ്രമോഹനകുമാർ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയർമാൻ ഡോ. എസ്.നസീബ്, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ജനറൽ സെക്രട്ടറി ഹരിലാൽ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡി.എൻ.അജയ്, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.ബിജു, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ഖാൻ, സംഘാടകസമിതി ജനറൽ കൺവീനവർ എ.അജ്മൽ, യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഫോറം ജനറൽ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ട്രഷറർ കെ.മോഹനകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |