പാറ്റ്ന: യുവതിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത യുവതിയുടെ കുടുംബത്തിലെ പതിനാറ് പേർക്ക് നേരെ ആസിഡ് ആക്രമണം. ബീഹാറിലെ വൈശാലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവർ ഹാജിപൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
നന്ദ് കിഷോർ ഭഗത്ത് എന്ന വ്യക്തിയുടെ കുടുംബത്തിലെ ഒരു യുവതിയെയാണ് ഒരു കൂട്ടം യുവാക്കൾ നിരന്തരം ശല്യം ചെയ്‌തത്. ഇതിന്റെ പേരിൽ ചൊവ്വാഴ്ച ചില ആളുകളുമായി ഇവർ കലഹിച്ചെന്ന് വൈശാലിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാഘവ് ഡയാൽ പറഞ്ഞു.
ഇന്ന് രാവിലെ നന്ദ് കിഷോർ ഭഗത്തിന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകൾ ബലമായി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും കുടുംബാംഗങ്ങൾക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. 'മുഴുവൻ കുടുംബാംഗങ്ങൾക്ക് നേരെയും ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഹജിപൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്' പൊലീസ് പറഞ്ഞു.
അക്രമി സംഘത്തിൽ ഇരുപതോളം പേരുണ്ടെന്നും തങ്ങളുടെ കുടുംബത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന് യുവാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നതായും പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |