കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത പൊതുഗതാഗത സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ എക്‌സ്‌പ്ലോർ ഒന്നരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ദുബായ് ആസ്ഥാനമായവരാണ് നിക്ഷേപകർ.
രാജ്യത്തിനകത്തും പുറത്തും പൊതുഗതാഗത സംവിധാനത്തിൽ മാറ്റം കൊണ്ടുവന്ന സ്റ്റാർട്ടപ്പാണ് എക്‌സ്‌പ്ലോർ. നിർമ്മിതബുദ്ധി അടിസ്ഥാനമായി പ്രവർത്തിക്കുന്ന ടിക്കറ്റ് മെഷീൻ വഴി മാസംതോറും 50 ലക്ഷത്തിലധികം ടിക്കറ്റ് മെഷീനും എ.ഐ സേവനങ്ങളും ഉപയോഗപ്പെടുത്തുന്നു.
പൊതുഗതാഗത സംവിധാനത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ നടപ്പാക്കുന്ന എക്‌സ്‌പ്ലോറിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നിക്ഷേപമെന്ന് സി.ഇ.ഒ നിവേദ് പ്രിയദർശൻ പറഞ്ഞു. ആധുനിക ടിക്കറ്റ് മെഷീൻ, ഡാറ്റ സുരക്ഷ, പ്രവർത്തന മികവ്, ഗവേഷണം, എ.ഐ മോഡലുകൾ, വിപണി വികസനം എന്നിവയ്ക്കായി നിക്ഷേപം ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |