വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു. വിവരം അറിഞ്ഞതോടെ വനംവകുപ്പ് സ്ഥലത്തെത്തി. തീ അണക്കുന്നതിനായി വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് സംഘവും ശ്രമിക്കുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്.
ഈ പ്രദേശത്ത് തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |