തിരുവനന്തപുരം: വർക്കലയിലെ ബി.എസ്.എൻ.എൽ റോഡിനും കോവൂർ റിംഗ് റോഡിനും 50 ലക്ഷം രൂപ വീതം പണികൾക്ക് ഭരണാനുമതിയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു. പുത്തൻചന്ത ജംഗ്ഷൻ ആയുർവേദ ആശുപത്രിക്ക് സമീപത്തെ റൗണ്ട് എബൗട്ടിൽ നിന്നാരംഭിക്കുന്ന ബി.എസ്.എൻ.എൽ റോഡ് വർക്കലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നാണ്. ശിവഗിരി തീർത്ഥാടന സമയത്തുൾപ്പെടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സമാന്തര റോഡായി ഇത് ഉപയോഗിക്കാറുണ്ട്. 1.1 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡിന്റെ പ്രതലം ബിറ്റുമിനസ് കോൺക്രീറ്റ് (ബി.സി ഓവർലേ) ചെയ്യുന്നതിനും രണ്ട് കലുങ്കുകൾ പുനനിർമ്മിക്കുന്നതിനുമാണ് 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ളത്. കോവൂർ റിംഗ് റോഡ് 1.1 കിലോമീറ്റർ ദൂരം എം 20 കോൺക്രീറ്റ് ഉപയോഗിച്ച് നവീകരിക്കുന്നതിനായാണ് മറ്റൊരു 50 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |