
കൊച്ചി: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവ സർവകലാശാലയിൽ നിന്നുള്ള ഒൻപത് പ്രതിനിധികൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. സയൻസ് ഫാക്കൽറ്റി ഡീൻ സുസാന വാക്ലാവിക്കോവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ പ്രഗത്ഭരായ അദ്ധ്യാപകരടങ്ങിയ സംഘം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജൂനൈദ് ബുഷിരിയുമായി ചർച്ചകൾ നടത്തി. അക്കാദമിക സഹകരണങ്ങളെ വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളാണ് കൂടിക്കാഴ്ചയുടെ മുഖ്യ പ്രമേയം. വിദ്യാർത്ഥി വിനിമയ പരിപാടികൾ, മൊബിലിറ്റി പരിപാടികൾ എന്നിവയോടൊപ്പം ഗവേഷണ സഹകരണത്തിനും നവീന അക്കാദമിക സംരംഭങ്ങൾക്കും അവസരങ്ങൾ കണ്ടെത്തേണ്ട ആവശ്യകതയെ കുറിച്ചും ചർച്ചകൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |