
കൊച്ചി: വരുംതലമുറ സ്മാർട്ട് ടി.വി ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോടെലി ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) അവതരിപ്പിച്ച് ജിയോ. ഇന്ത്യൻ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്ന തരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്.
ഇന്ത്യയിൽ ഇന്റർനെറ്റ് കണക്‌ട് ചെയ്ത് പ്രവർത്തിക്കുന്ന ടി.വികളുള്ള 35 ദശലക്ഷത്തിനടുത്ത് വീടുകളുണ്ടെന്നാണ് കണക്കുകൾ. അതിനാൽ തന്നെ ഡിജിറ്റൽ എന്റർടെയിൻമെന്റിനുള്ള ആവശ്യകത കൂടുകയാണ്.
പ്രധാന സവിശേഷതകൾ:
എ.ഐ അധിഷ്ഠിത കണ്ടന്റ് റെക്കമൻഡേഷൻ/ എഐ അധിഷ്ഠിത ഉള്ളടക്ക ശുപാർശ
സുഗമവും കാലതാമസമില്ലാത്തതുമായ 4കെ പ്രകടനം ആസ്വദിക്കാൻ അവസരം
വൈവിദ്ധ്യം നിറഞ്ഞ ടിവി ചാനലുകൾ, ക്ലൗഡ് ഗെയിമുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |