പരപ്പനങ്ങാടി : പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെപിസിസി വക്താവ് സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിപി ഖാദർ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് മോഹനൻ വെന്നിയൂർ, വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് വീരേന്ദ്രകുമാർ , അരിയല്ലൂർ മണ്ഡലം പ്രസിഡന്റ് കോശി പി. തോമസ്, തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി. അബു, ഹസീസ് ചീരാംതൊടി, അഡ്വ :നസ്റുള്ള , എം. അനീഷ്‌കുമാർ, പി.എ. ലത്തീഫ് , പി.കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |