വടകര: സ്വയം പരിശോധനയിലൂടെ കേൻസർ കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ തുടക്കമായി. ബ്രസ്റ്റ് കേൻസർ, ഗർഭാശയ കേൻസർ, വായിലെ കേൻസർ തുടങ്ങിയവ സ്വയം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. അല്പം സമയവും ശ്രദ്ധയും ഉണ്ടെങ്കിൽ പലതും തുടക്കത്തിലേ മനസിലാക്കാനും സംശയം ഉണ്ടെങ്കിൽ വിദഗ്ദ പരിശോധയും ചികിത്സയും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും രോഗം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. ജെ.പി.എച്ച്. എൻ ദിവ്യ ക്ലാസെടുത്തു. ഗോകുൽ എസ്.ആർ, ടി.കെ റീന, തിയ്യർ കുന്നത്ത് കണ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |