തിരുവനന്തപുരം : ഗവ.ലാ കോളേജ് ഏർപ്പെടുത്തിയ 2023-24 വർഷത്തെ പ്രൊഫസർ എൻ.ആർ.മാധവമേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡിന് അഡ്വ.അഞ്ജന സതീഷ് അർഹയായി. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം പുളിമൂട് നീരാഴി ലെയ‌്നിൽ കോർപറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി മുൻ ചെയർമാൻ അഡ്വ.ആർ. സതീഷ്‌കുമാറിന്റെയും സെക്രട്ടേറിയറ്റിലെ മുൻ അഡി. ലാ സെക്രട്ടറി ടി.ആർ. ശ്രീകലയുടെയും മകളും കനറാ ബാങ്ക് മാനേജർ ആർ.രോഹിത്തിന്റെ ഭാര്യയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |