കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും സൃഷ്‌ടിക്കുന്ന അനിശ്ചിതത്വം ഓഹരി വിപണിയ്ക്ക് വെല്ലുവിളി ശക്തമാക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്ന തീരുമാനം ഉടനുണ്ടാകുമെന്ന് വെള്ളിയാഴ്ച ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തീരുവ വർദ്ധന ഹ്രസ്വകാലത്തേക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെങ്കിലും ദീർഘ കാലത്തേക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. ചൈനയ്ക്ക് ബദലായ പ്രമുഖ ഉത്പാദന മേഖലയായി മാറാൻ ഇന്ത്യയ്ക്ക് പുതിയ സാഹചര്യം അവസരമൊരുക്കുകയാണ്.
കഴിഞ്ഞ രണ്ട് വാരങ്ങളിലും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്‌ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ മുഖ്യ പലിശ നിരക്കിൽ ഉടനെയൊന്നും കുറവുണ്ടാകില്ലെന്ന ഫെഡറൽ റിസർവിന്റെ സൂചനകളും രൂപയുടെ മൂല്യത്തകർച്ചയും വിപണിക്ക് തിരിച്ചടിയായി.
അതേസമയം ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കും ക്രൂഡോയിൽ വിലയിലുണ്ടാകുന്ന ഇടിവും ഓഹരി വിപണിക്ക് ആവേശം പകരുന്നു. ഉക്രെയിനും റഷ്യയുമായുള്ള സമാധാന ചർച്ചകളും ഇന്ത്യയുടെയും അമേരിക്കയുടെയും ത്രൈമാസ ജി.ഡി.പി വളർച്ച കണക്കുകളും വിപണിയുടെ നീക്കത്തെ സ്വാധീനിക്കും.
വിപണിയുടെ പ്രതീക്ഷകൾ
ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെ ജി.ഡി.പി കണക്കുകൾ
ഇന്ത്യയിലെ വാഹന വിൽപ്പന കണക്കുകൾ
വിദേശ നിക്ഷേപകരുടെ വിപണി പങ്കാളിത്തം
ക്രൂഡോയിൽ വിലയിലെ ചലനങ്ങൾ
പ്രാരംഭ ഓഹരി വിൽപ്പനയിലെ നിക്ഷേപ പങ്കാളിത്തം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |