വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് നാളെ 7 കപ്പലുകൾ എത്തും. ആദ്യമായാണ് വിഴിഞ്ഞത്ത് ഒരു ദിവസം ഇത്രയും കപ്പലുകളെത്തുന്നത്.
ഇന്ന് മൂന്ന് കപ്പലുകൾബെർത്ത് ചെയ്യും. പുലർച്ചെ 5നാണ് എം.എസ്.സിയുടെ വിൻഡ് II എന്ന കപ്പൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന് രാവിലെ 8ന് എം.എസ്.സി സൃഷ്ടി,12ന് എം.എസ്.സി മാനസ എഫ്, എം.എസ്. സി.ദിയ,12.30ന് എം.എസ്.സി. യൂണിറ്റി VI, 1.30ന് എം.എസ്.സി എം വൈ.ഡി ഹാങ് ഷോയു, 7ന് എം.എസ്.സി റോബർട്ട V എന്നീ കപ്പലുകളാണ് ഊഴം കാത്ത് പുറംകടലിൽ നങ്കൂരമിടുന്നത്. ഒരേസമയം രണ്ട് കപ്പലുകൾ ബർത്ത് ചെയ്ത് ചരക്കു നീക്കും. അത് പൂർത്തിയാകുന്നതുവരെ മറ്റ് കപ്പലുകൾ പുറം കടലിൽ കാത്തുകിടക്കും. ഇന്നുമുതൽ ഏപ്രിൽ 5 വരെ 34 കപ്പലുകളാണ് വിഴിഞ്ഞത്തേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ മാർച്ച് 1ന് 5 കപ്പലുകളും വിഴിഞ്ഞത്തേക്ക് എത്തും. അതേസമയം ചരക്കുനീക്കത്തിന്റെ വേഗത അനുസരിച്ച് കപ്പലുകൾ ബർത്ത് ചെയ്യുന്നതിന്റെ സമയക്രമത്തിൽ മാറ്റം വരുമെന്നാണ് തുറമുഖ അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |