മാന്നാർ: വാസയോഗ്യമല്ലാതിരുന്ന വീട്ടിൽ വർഷങ്ങളായി കഴിഞ്ഞു വന്ന പരുമല മലയിൽ തോപ്പിൽ വത്സലക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ ഒരുങ്ങുന്ന വീടിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം പുളിക്കീഴ് സി.ഐ കെ.അജിത് കുമാർ നിർവഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ അശോകൻ, സോജിത്.എസ് , അലക്സാണ്ടർ പി.ജോജ്ജ്, റോയി പുത്തൻപുരയ്ക്കൽ, ഡൊമിനിക് ജോസഫ്, നിസാം പുത്തൻബംഗ്ലാവ്, പി.ബി.അനിൽകുമാർ, രജിത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |