കൊല്ലം: കശുഅണ്ടി വ്യവസായം നിലനിറുത്താനും പുനരുദ്ധരിക്കാനുമുള്ള സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുന്നു. 27ന് വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. 2024-25 സാമ്പത്തികവർഷം അനുവദിക്കപ്പെട്ട തുകയിൽ 1.6 കോടി രൂപയുടെ പദ്ധതിതുക വിതരണം ചെയ്യും.
സംസ്ഥാനത്ത് ആകെയുള്ള 800 കശുഅണ്ടി ഫാക്ടറികളിൽ 600 എണ്ണവും പ്രവർത്തിക്കുന്നത് കൊല്ലം ജില്ലയിലാണ്.
മേഖലയുടെ പുനരുദ്ധാരണത്തിന് 30 കോടി ചെലവ് വരുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്‌തിട്ടുള്ളത്.
വനിതകളുടെ ക്ഷേമത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും ഒരു യൂണിറ്റിന് 40 ലക്ഷം രൂപ വരെ ധനസഹായം നൽകിയിരുന്നു. ഷെല്ലിംഗ് യൂണിറ്റുകളുടെ യന്ത്രവത്കരണത്തിന് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം പരമാവധി 40 ലക്ഷം രൂപ സർക്കാർ നൽകും. ഇതിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പത്രസമ്മേളനതതിൽ ചെയർമാൻ എസ്.ജയമോഹൻ, വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ കെ.എസ്.ശിവകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |