പാലക്കാട്: ജോലി ലഭിച്ച് ആറു വർഷം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കോഴിക്കോട് അദ്ധ്യാപിക അലീന ബെന്നിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേരള സർക്കാർ രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.സജീവ് അദ്ധ്യക്ഷനായി. രമേശ് പാറപ്പുറം, കെ.സുമേഷ് കുമാർ, ബിജു വർഗീസ്, സനു എം.സനോജ്, വി.രാജീവ്, ജി.മുരളീധരൻ, കെ.എസ്.സവിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |