പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യു.പി സ്‌കൂളിന്റെ 98-ാം വാർഷികാഘോഷവും 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപിക ജി.വി. രമയ്ക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.എ ശ്രീരാജ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി.
ഉജ്വല ബാല്യം അവാർഡ് ജേതാവ് റിൻഷ പുറത്തൂർ വിശിഷ്ടാതിഥിയായി. കൗൺസിലർമാരായ വി.എസ്. അശോകൻ, ആയിഷ അബ്ദു, ബിൻസി ഭാസ്‌കർ, റീന പ്രകാശൻ പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ. സന്തോഷ്
എസ്.ആർ.ജി കൺവീനർ രമ്യ, സമദ് , സ്‌കൂൾ ലീഡർ അനം ചന്ദ്
എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |