കൊല്ലം: ഭക്തർക്ക് ആത്മീയതയുടെ ആനന്ദ നിമിഷങ്ങൾ സമ്മാനിച്ച് ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം. ഇന്നലെ രാവിലെ മുതൽ തന്നെ ശിവക്ഷേത്രങ്ങളിൽ ഭക്തരുടെ വൻ തിരക്കായിരുന്നു. വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രങ്ങളിൽ ഭക്തർ നടത്തിയ ശിവരാത്രി പ്രാർത്ഥനകൾ ഇന്ന് പുലർച്ചെ തീർത്ഥം തളിച്ചതോടെയാണ് അവസാനിച്ചത്.
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം, തൃക്കടവൂർ മഹാദേവ ക്ഷേത്രം, കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം, മണലിൽ മഹാദേവ ക്ഷേത്രം, ചിറ്റടീശ്വരം ശിവക്ഷേത്രം, പട്ടത്താനം അമ്മൻനട അർദ്ധനാരീശ്വര ക്ഷേത്രം, വാളത്തുംഗൽ മഹാദേവർ ക്ഷേത്രം, പള്ളിമൺ മഹാദേവർ ക്ഷേത്രം, ആദിനാട് കൊല്ലേരിൽ ശിവക്ഷേത്രം തുടങ്ങിയിടങ്ങളിൽ വിപുലമായ പൂജകളും ആഘോഷ പരിപാടികളുമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |