ന്യൂഡൽഹി: എയർടെല്ലിന്റെ അഞ്ചാം തലമുറ (5 ജി) സേവനം വ്യാപിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ എറിക്‌സൺ ലഭ്യമാക്കുന്നു. 25 വർഷത്തിലേറെയായി എയർടെല്ലിന്റെ കണക്‌ടിവിറ്റി പങ്കാളിയായി പ്രവർത്തിക്കുന്ന എറിക്‌സണിന്റെ ഈ പുതിയ സാങ്കേതികവിദ്യ 5 ജിയിൽ എയർടെല്ലിന് പാത വെട്ടിത്തെളിക്കാനും വരിക്കാർക്ക് നവീന സേവനങ്ങൾ ലഭ്യമാക്കാനും സഹായകമാവും. ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം എയർടെൽ നെറ്റ്‌വർക്കിലേക്ക് എറിക്‌സണിന്റെ സിഗ്നലിംഗ് കൺട്രോളർ സാങ്കേതികത കടത്തിവിടുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |