ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി നേതൃത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. വൈകിട്ട് 4ന് പുതിയ ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം. എ.ഐ.സി.സിയെ പ്രതിനിധീകരിച്ച് രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, ദീപാദാസ് മുൻഷി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തിപ്പെടുത്തലാണ് പ്രധാന അജൻഡ. അതേസമയം, ചില ഡി.സി.സി പ്രസിഡന്റുമാരുടേതുൾപ്പെടെ നേതൃമാറ്റം, തർക്കങ്ങൾ പരിഹരിക്കൽ എന്നിവയും ചർച്ചയാകുമെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |