തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകും. ക്ഷേത്രാചാരങ്ങൾ തടസപ്പെടാതെയും നാട്ടാന പരിപാലന ചട്ടം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും ഉത്സവം നടത്തുന്നതിന് അനുസൃതമായ സത്യവാങ്മൂലമാകും സർക്കാർ നൽകുന്നത്. ഇതിന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
എല്ലാ ഉത്സവങ്ങളും അതത് കളക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ജില്ലാതല സമിതിയിൽ രജിസ്റ്റർ ചെയ്യണം. ഈ സമിതി ക്ഷേത്രങ്ങളിലെ ആനയെഴുെന്നള്ളിപ്പിന് അനുയോജ്യമായ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ പരിശോധിച്ച് അനുമതി നൽകണമെന്ന് യോഗം നിർദ്ദേശിച്ചു.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, കെ.രാജൻ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ ദേവസ്വംബോർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആന എഴുന്നെള്ളിപ്പിനിടെ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |