ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരെ പ്രൈമറി അദ്ധ്യാപകരെ നിയമിച്ചതിൽ കെ.പി.എസ്ടി.എ ആലപ്പി റവന്യൂ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹയർസെക്കൻഡറി അദ്ധ്യാപകർ ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രം പ്രൈമറി അദ്ധ്യാപകരെ നിയോഗിക്കുക എന്ന ഉത്തരവ് ദുരുപയോഗം ചെയ്തിരിക്കുകയാണ്. പ്രതിഷേധ പരിപാടികളും നിയമനടപടികളും ആരംഭിക്കും. യോഗത്തിൽ .സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, സംസ്ഥാന സെക്രട്ടറിമാരായ ജോൺ ബോസ്കോ, ആർ. തനുജ ,ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ സെക്രട്ടറി ഇ.ആർ.ഉദയകുമാർ രാജീവ് കണ്ടല്ലൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |