കോട്ടയം : അവസാന വട്ട റിവിഷനും കഴിഞ്ഞു. പഠിച്ച് കൂളായി രാവിലെ പരീക്ഷാ ഹാളിലേയ്ക്ക്. ജില്ലയിലെ 18,705 പേർ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 256 സ്‌കൂളുകളിലായി 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുകയെന്ന് കോട്ടയം ഡി.ഇ.ഒ എം.ആർ. സുനിമോൾ പറഞ്ഞു. കോട്ടയം വിദ്യാഭ്യാസ ജില്ല 7379, കടുത്തുരുത്തി 3020, കാഞ്ഞിരപ്പള്ളി 5175, പാലാ 3131 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം.
ആൺകുട്ടികളിൽ 69 പേരുടെ വർദ്ധനയുണ്ടായപ്പോൾ പെൺകുട്ടികളിൽ 120 പേർ കുറവാണ്. കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്‌കൂളുകളും 24 എയ്ഡഡ് സ്‌കൂളുകളും രണ്ടു സ്പെഷ്യൽ സ്‌കൂളുകളുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |