തിരുവല്ല ; സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇടുക്കി ജേതാക്കളായി. രണ്ടാം സ്ഥാനം പാലക്കാടിനാണ്, വയനാട് മൂന്നാമതെത്തി. വനിതാ വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ എറണാകുളം ഒന്നാം സ്ഥാനവും വയനാട് രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, അഡ്വ.കെ.അനന്തഗോപൻ, ടി.ഒ.എബ്രഹാം, വർഗീസ് മാമൻ, അഡ്വ.ആർ.സനൽകുമാർ, അഡ്വ.എൻ ഷൈലജ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ജേക്കബ് ജോർജ് കുറ്റിയിൽ, എ.ഡി ജോൺ, ഷാജി തേൻമഠത്തിൽ, സക്കറിയ മാളിയേക്കൽ, മോഹൻ വർഗീസ്, സാം കുളപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |