മലപ്പുറം: സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാറിന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഡി.ഡി.ഇ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ സത്താർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ വടക്കേമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ കെ.റിയാസ്, എം.നൗഷാദ്, കെ.എം.ഷബീർ, സ്വഫ്‌വാൻ നീറാട് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |