SignIn
Kerala Kaumudi Online
Saturday, 02 May 2026 3.04 AM IST

തെരുവുകളിൽ തൊഴിൽരഹിതയുടെ അപൂർണ പ്രണയകഥ

Increase Font Size Decrease Font Size Print Page

കൊല്ലം: കൊല്ലത്തെ തെരുവുകളിൽ സാമൂഹ്യ വിമർശനത്തിന്റെ വാളെടുത്ത് വീശി 'ഒരു തൊഴിൽ രഹിതയുടെ അപൂർണ പ്രണയകഥ' എന്ന നാടകം. സഫ്ദർ ഹാഷ്മി പടുത്തുയർത്തിയ "ജനനാട്യ മഞ്ച്" ആണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചത്.

തൊഴിലുമായി പ്രണയത്തിലാകുന്ന തൊഴിൽരഹിതയായ യുവതി. എന്നാൽ ഈ പ്രണയം അനുവദിക്കില്ലെന്ന വാശിയുമായി മുതലാളിത്തമെന്ന വില്ലൻ രംഗപ്രവേശം ചെയ്യുന്നതോടെ കഥ സംഘർഷഭരിതമാകുന്നു. മാതാപിതാക്കൾക്കും വില്ലനുമൊന്നും അവളുടെ പ്രണയത്തെ തടയാനാകുന്നില്ല. തൊഴിലിനെ പ്രണയിച്ചു തന്നെ അവൾ മുന്നേറുന്നു. ഒരു ഘട്ടത്തിൽ അവൾ തന്റെ കാമുകനെ സവിധത്തിലേക്ക് ക്ഷണിക്കുന്നെങ്കിലും അയാൾ മുതലാളിത്തത്തിന്റെ തടവറയിൽ അകപ്പെടുന്നു. ഒടുവിൽ സാമൂഹിക ക്രമത്തിന്റെ വഞ്ചനയ്ക്കെതിരെ അവൾ ഇൻക്വിലാബ് മുഴക്കി പോരാട്ടത്തിനിറങ്ങുന്നിടത്ത് നാടകം പൂർണമാകുന്നു. കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനനാട്യമഞ്ചിന്റെ കലാജാഥ ഇന്നും പര്യടനം തുടരും.

TAGS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.