SignIn
Kerala Kaumudi Online
Saturday, 02 May 2026 3.37 AM IST

ഓഫീസ് ഉദ്ഘാടനവും ജനറൽ കൗൺസിലും മൂന്നിന്

Increase Font Size Decrease Font Size Print Page

കട്ടപ്പന: വണ്ടൻമേട്ടിൽ പുതുക്കിപ്പണിത നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഓഫീസ് ഉദ്ഘാടനവും ജനറൽ കൗൺസിലും മൂന്നിന് നടക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എൻ.ഇ.ഡബ്ല്യു.സി പ്രസിഡന്റ് രാജാ മാട്ടുക്കാരൻ അദ്ധ്യക്ഷനാകും. കെ.വി. ജോർജ് കരിമറ്റം മെമ്മോറിയൽ ഹാൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എ.കെ. മണി ഉദ്ഘാടനം ചെയ്യും. എ.ഐസി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഫോട്ടോ അനാച്ഛാദനം ചെയ്യും. കെ.പി.സി.സി മീഡിയസെൽ വക്താവ് സേനാപതി വേണു കമ്പ്യൂട്ടർ ഹാളും വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് പൊതുയോഗവും ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇബ്രഹിംകുട്ടി കല്ലാർ, നേതാക്കളായ പി.ജെ. ജോയി, അഡ്വ. ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, എഫ്. രാജ, എൻ.ഇ.ഡബ്ല്യു.സി രാജു ബേബി എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വാർഷിക ജനറൽ കൗൺസിൽ ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. രാജാ മാട്ടുക്കാരൻ അദ്ധ്യക്ഷനാകും.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.