കൊച്ചി: റാഗിംഗ് നിയമ പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേരും. റാഗിംഗ് കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന് മുന്നിലുള്ള ഹർജിയിൽ ചെന്നിത്തലയ്‌ക്കു വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം ഹാജരാകും. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ ക്ലീൻ ക്യാമ്പസ് അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങൾ കോടതിയുടെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.റാഗിംഗ് കേസുകൾക്ക് പ്രത്യേകബെഞ്ച് രൂപീകരിച്ചത് സ്വാഗതാർഹമാണെന്ന് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |