കാസർകോട്: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ പിഎച്ച‌്‌ഡിക്കായി സമർപ്പിച്ച തീസിസ് കോപ്പിയടിച്ചതാണെന്ന പരാതിയിൽ നടപടി. അസം സർവകലാശാല രേഖകൾ യുജിസിക്ക് കൈമാറി. അസം സർവകലാശാല ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് യുജിസി ചെയർമാനടക്കം പരാതി നൽകിയിരുന്നു.
വി രാജേഷ് എന്നയാൾ മൈസൂർ സർവകലാശാലയിൽ സമർപ്പിച്ച പിഎച്ച്‌ഡി തീസിസ് രതീഷ് കാളിയാടൻ കോപ്പിയടിച്ച് അസം സർവകലാശാലയിൽ സമർപ്പിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് കണ്ണൂർ സർവകലാശാല സെനറ്റ് അംഗവും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഷിനോ പി ജോസ് പരാതി നൽകിയിരുന്നു.
കോപ്പിയടിയെന്ന് പറയുന്ന രേഖകൾ കൂടുതൽ നടപടിക്കായാണ് യുജിസിക്ക് കൈമാറിയത്. എന്നാൽ, യുജിസി അല്ല സർവകലാശാല തന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് ഷിനോ പി ജോസിന്റെ ആവശ്യം. യുജിസിയും അസം സർവകലാശാലയും മാതൃകാപരമായ നടപടി കൈക്കൊണ്ടിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |