ന്യൂഡൽഹി : റംസാൻ മാസത്തിൽ നോമ്പെടുക്കാതെ മത്സരത്തിനിടെ പരസ്യമായി വെള്ളം കുടിച്ച ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്തി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റിസ്‌വി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിനിടെ ഷമി സോഫ്റ്റ്ഡ്രിംഗ്സ് കുടിക്കുന്ന വീഡിയോയെപ്പറ്റിയാണ് വിമർശനം. ആരോഗ്യമുള്ളതുകൊണ്ടല്ലേ കളിക്കാൻ ഇറങ്ങിയതെന്നും എങ്കിൽപ്പിന്നെ നോമ്പ് പിടിച്ചുകൂടേ എന്നുമാണ് മതപണ്ഡിതന്റെ ചോദ്യം. അതേസമയം ഷമിക്ക് പ്രതിരോധം തീർത്ത് ബന്ധുക്കൾ മതപണ്ഡിതന് മറുപടി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |