പെരിന്തൽമണ്ണ: ആനമങ്ങാട് അത്തിക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന ശുദ്ധികലശവും പ്രതിഷ്ഠാദിന മഹോത്സവവും ഇന്ന് സമാപിക്കും. ക്ഷേത്രത്തിൽ നടന്ന പ്രശ്നവിധി അനുസരിച്ച് ദോഷ പരിഹാര കർമ്മങ്ങളും ശുദ്ധികലശവും ഇന്നലെ നടന്നു. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ജാലമന രതീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം കൊണ്ടാടുന്നത്. സമാപന ദിവസമായ ഇന്ന് മഹാഗണപതി ഹോമം, വാസ്തു കലശം, ശുദ്ധികലശം, കലശ അഭിഷേകം, ശ്രീഭൂതബലി, ലക്ഷ്മി നാരായണ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഇന്ന് മൂന്നനേരവും ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രാതൽ ഭക്ഷണം ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രസാദവിതരണവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |