തിരുവനന്തപുരം: കല്ല് രൂപത്തിൽ കിട്ടുന്ന എം.ഡി.എം.എയെ പൊടിച്ച് തരികളാക്കിയാണ് വിൽക്കുന്നത്. പൗഡർ രൂപത്തിലാക്കി മൂക്കിലൂടെ വലിക്കും. ചെറിയ ക്യാപ്സൂളായി വിഴുങ്ങാൻ പരുവത്തിലും കിട്ടും. വിദ്യാർത്ഥികളാണ് ലഹരി മാഫിയയുടെ പ്രധാന ഇര. 12 മണിക്കൂർ വരെ ഉൻമാദാവസ്ഥ കിട്ടുമെന്നതിനാൽ ഉപയോഗിക്കുന്നവർ അഡിക്റ്റാവും.
ഹൃദയം, തലച്ചോറ്, നാഡീ ഞരമ്പുകൾ എന്നിവയെ ഉത്തേജിപ്പിക്കും
പരമാവധി 75 മില്ലിഗ്രാം അളവിലാണ് ഉപയോഗിച്ചു കാണുന്നത്
ഹൃദയത്തിന്റെ പ്രവർത്തനം അമിത വേഗത്തിലാകും. ബി.പി ഉയരും
അളവ് കൂടിയാൽ ശരീരത്തിൽ വലിയ തോതിൽ രാസവസ്തുകൾ ഉത്പാദിപ്പിക്കപ്പെടും
സെറോടോണിൻ സിൻഡ്രോം എന്നാണ് ഇതിനെ പറയുന്നത്
ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ശരീരം ഇത് താങ്ങില്ല. മരണം സംഭവിക്കും
- ഡോ.ബെൻസിർ ഹുസൈൻ
കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്.
ട്രഷറർ, ഐ.എം.എ കൊച്ചി
ഷാനിദ് ശസ്ത്രക്രിയയെ
എതിർത്തു
കോഴിക്കോട്: എം.ഡി.എം.എ വിഴുങ്ങി മരിച്ച ഷാനിദ് ശാസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചെന്ന് പൊലീസ്. വയറ്റിൽ വച്ച് പ്ളാസ്റ്റിക് കവർ പൊട്ടിയാൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും ഓപ്പറേഷന് തയ്യാറായില്ല. ഇയാളുടെ പിതാവ് സലീമും ഇക്കാര്യം പറഞ്ഞെങ്കിലും ഷാനിദ് കൂട്ടാക്കിയില്ല. തുടർന്ന് അവശനായി. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്താനുള്ള തയാറെടുപ്പുകൾക്കിടെ ആരോഗ്യനില വഷളാവുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |