കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ നയരേഖയിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്തു ചെയ്യുമ്പോഴും ഇടതുപക്ഷത്തിന്റെ അടിസ്ഥാന നിലപാടുകളും വർഗതാത്പര്യങ്ങളും ഉയർത്തിപ്പിടിക്കണം. ഉപാധികളിലും വ്യവസ്ഥകളിലും വ്യക്തതയുണ്ടാവണം. സമൂഹത്തിന്റെ പുരോഗതിക്കും ജന ജീവിതത്തിനും ഗുണകരമാവുമെങ്കിൽ അതിനെ ആശ്രയിച്ചിരിക്കും നിലപാടുകളെന്നും സി.പി.എം നയരേഖയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടം മുതൽ സി.പി.ഐയും സർക്കാരും കുടുംബത്തിനൊപ്പമുണ്ട്. സർക്കാരിന് ഈ കാര്യത്തിൽ ആത്മാർത്ഥയുണ്ട്. സത്യം പുറത്തുവരണം.കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |