തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം രണ്ട് സ്‌പെഷ്യൽ ട്രെയിനുകളും മറ്റ് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും ഉണ്ടാകും. 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. ഇവിടെനിന്ന് 13ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന സ്‌പെഷ്യൽ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
അധിക സ്റ്റോപ്പുകൾ
(തീയതി, ട്രെയിൻ, താത്കാലിക
സ്റ്റോപ്പ് ക്രമത്തിൽ)
13-കന്യാകുമാരി- പുനലൂർ പാസഞ്ചർ(56706): ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട്
13-തിരു.-ചെന്നൈ(12624):കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ്
13-തിരു.- ചെന്നൈ (12696): കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ
13-നാഗർകോവിൽ-മംഗളൂരു പരശുറാം(16650): ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
12-മംഗളൂരു- തിരുവനന്തപുരം(16348): കടയ്ക്കാവൂർ
12-മധുര-പുനലൂർ(16729): പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13-നാഗർകോവിൽ-മംഗളൂരു പരശുറാം(16650): ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13-കൊല്ലം-ചെന്നൈ എഗ്മൂർ(20636): തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി
11-ലോകമാന്യതിലക്- തിരു.നേത്രാവതി(16345):തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂർ
11-സെക്കന്തരാബാദ്-തിരുവനന്തപുരം(17230): ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്
12-മംഗളൂരു-കന്യാകുമാരി(16649): മയ്യനാട്, കടയ്ക്കാവൂർ
12-ഷൊർണൂർ തിരു.വേണാട്(16301):മുരുക്കുംപുഴ
12-മംഗളൂരു തിരു.- ഏറനാട്(16605): മാരാരിക്കുളം
12-നാഗർകോവിൽ-കോട്ടയം:നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
12-കന്യാകുമാരി-പുനലൂർ(56706): നാഗർകോവിൽടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
12-ഗുരുവായൂർ-ചെന്നൈ എഗ്മൂർ(16128): തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
12-മധുര-തിരുവനന്തപുരം(16344): പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട
12-മംഗളൂരു-തിരുവനന്തപുരം(16603): തുറവൂർ, മാരാരിക്കുളം, പേട്ട
12-ചെന്നൈ-തിരുവനന്തപുരം(12695): പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട
13-തിരുവനന്തപുരം-മംഗളൂരു മലബാർ(16629): മയ്യനാട്
12-മംഗളൂരു-തിരുവനന്തപുരം മലബാർ (16630): മയ്യനാട്
12-മൈസൂർ-തിരുവനന്തപുരം നോർത്ത്(16315): തുറവൂർ, മാരാരിക്കുളം
13-ഷാലിമാർ-തിരുവനന്തപുരം(22641):മാരാരിക്കുളം, തുറവൂർ
സമയ പുനഃക്രമീകരണം
കന്യാകുമാരിയിൽനിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്സ്പ്രസ് (16525) 11.10നാകും പുറപ്പെടുക. 13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) രണ്ടിനാകും പുറപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |