കൊച്ചി : പെൺകുട്ടികളുടെ കല്യാണത്തിനെക്കാൾ അവധാനത പുലർത്തേണ്ടത് ആൺകുട്ടികളുടെ കല്യാണത്തിനാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 25 വയസാവുമ്പോഴേക്കും ആൺകുട്ടികൾ വിവാഹത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും പാംപ്ലാനി പറഞ്ഞു. ആൺതലമുറ കുറേക്കൂടി ഉത്തരവാദിത്തത്തോടെ ജീവിതത്തെ നോക്കികാണണമെന്നും ശാലോം ടിവിയിലെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചില തെറ്റായ സദാചാര ബോധങ്ങൾ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കൾ മാത്രം വിചാരിച്ചാൽ ഇന്ന് ഒരു ജീവിതപങ്കാളിയെ കണ്ടെത്തുക ദുഷ്കരമാണ്. ചെറുപ്പക്കാർ അവരവർക്ക് വേണ്ട ജീവിത പങ്കാളിയെകുറിച്ച് സ്വപ്നങ്ങൾ ഉള്ളവരാകണം. അവർ അന്വേഷിക്കണം. അനുയോജ്യരായവരെ കണ്ടെത്തിയാൽ മാതാപിതാക്കളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആൺപിള്ളേരുടെ കാര്യത്തിൽ അവൻ ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ നടക്കുകേല എന്ന് മനസിലായി. ഈ കാലഘട്ടത്തിൽ പെൺകുട്ടികളുടെ കല്യാണത്തെക്കാൾ അവധാനത പുലർത്തേണ്ടത് ആൺകുട്ടികളുടെ കല്യാണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |