ശിവഗിരി: നാമെല്ലാം പാടിപ്പുകഴ്ത്തുന്ന കൊച്ചു കേരളത്തിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന സംഭവം ലജ്ജിപ്പിക്കുന്നതാണെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താന്ത്രികവിധി പഠിച്ചവർ ആരാധനാലങ്ങളിൽ അർഹമായ സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളുമായി ശിവഗിരിമഠം മുന്നോട്ടു പോകും. അനാചാരങ്ങൾ ഇല്ലാതാക്കാനാണ് 137 വർഷം മുമ്പ് ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. എന്നിട്ട് ഇപ്പോഴും ആരാധനാലയങ്ങളുടെ അകത്തളങ്ങളുടെ വാതിലുകൾ പിന്നാക്കക്കാർക്കു മുന്നിൽ കൊട്ടിയടയ്ക്കുന്ന അവസ്ഥയാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള ആശയമാണ് ഗാന്ധിജി മുന്നോട്ടുവച്ചത്. എന്നിട്ട് അയിത്തോച്ചാടനത്തിന്റെ അവസ്ഥ എന്തായി. ഗുരുവിനെയും ഗാന്ധിജിയെയും പോലുള്ള മഹത്തുക്കൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എത്രത്തോളം സ്വായത്തമാക്കാൻ കഴിഞ്ഞു എന്ന് ആത്മപരിശോധന നടത്തണമെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |