തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ വർഷങ്ങളായുള്ള മുട്ടുവേദനയ്ക്ക് പഞ്ചകർമ്മ ചികിത്സ നടത്താൻ 5ലക്ഷം രൂപ നൽകി സർക്കാർ. രാജ്ഭവനിൽ പഞ്ചകർമ്മ, ഫിസിയോതെറാപ്പി ചികിത്സയ്ക്കായാണ് ഭരണത്തലവന്മാർക്കുള്ള ചെലവിനുള്ള വിഹിതത്തിൽ നിന്ന് അധിക തുകയായി പണം നൽകിയത്.
നയപ്രഖ്യാപനത്തിനായി ജനുവരി 17ന് നിയമസഭയിലെത്തിയപ്പോൾ ഗവർണർ മുഖ്യമന്ത്രിയോട് തന്റെ ഇടതുകാലിലെ മുട്ടുവേദനയുടെ കാര്യം പറഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം ഒറ്റ നിൽപ്പു നിന്ന് പ്രസംഗിച്ച ശേഷം സീറ്രിലേക്ക് മടങ്ങുമ്പോൾ ഗവർണർക്ക് മുട്ടു വേദനയുണ്ടായി. സഹായിയുടെ കൈപിടിച്ചാണ് സഭയിലെ ചെറിയ പടികൾ കയറിയതും പുറത്തേക്കുള്ള പടികൾ ഇറങ്ങിയതും. വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ കാലിലെ എല്ലിന് ഒടിവുണ്ടായിരുന്നെന്നും അതുകാരണം ഏറെനേരം നിൽക്കുമ്പോൾ വേദനയുണ്ടാവുന്നതായും ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതിനു പിന്നാലെ സ്വകാര്യ ക്ലിനിക്കിന്റെ പഞ്ചകർമ്മ ചികിത്സയ്ക്കും ഫിസിയോ തെറാപ്പിക്കും സർക്കാർ സൗകര്യമൊരുക്കി. മാർച്ച് മൂന്നിന് ധനവകുപ്പ് 5ലക്ഷം രൂപയും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |