കോട്ടയം: മികച്ച അദ്ധ്യാപകന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ഡോ. ജോസ് തെക്കൻ ദേശീയ അവാർഡിന് മാവേലിക്കര ബിഷപ് മൂർ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഡി.സാജൻ അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. അദ്ധ്യാപനം, ഗവേഷണം, സാമൂഹ്യപ്രതിബദ്ധത എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. രാജ്യത്തെ വിവിധ കോളേജുകളിലെ അദ്ധ്യാപകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 135 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സാജൻ, 2014ൽ കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ യുവ ശാസ്ത്രജ്ഞ അവാർഡിന് അർഹനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |