കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും കരുതലേകാൻ 'സ്നേഹിത" ഇനിമുതൽ കൂടെ. അതിക്രമങ്ങൾ തടയുക, ഇരകൾക്ക് മാനസിക പിന്തുണയും നിയമാവബോധവും നൽകുക, പ്രതികരണശേഷി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'സ്‌നേഹിത" പൊലീസ് സ്റ്റേഷൻ എക്‌സ്റ്റൻഷൻ സെന്ററുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. 9 കേന്ദ്രങ്ങളിലെ സെന്ററുകളുടെ ഉദ്ഘാടനം എം.എൽ.എ മാർ, ജില്ലാ കളക്ടർ, നഗരസഭ അദ്ധ്യക്ഷന്മാർ എന്നിവർ നിർവഹിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനെത്തുന്നവർക്ക് മാനസിക പിന്തുണയും കൗൺസലിംഗും നൽകും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാകും പ്രവർത്തനം.
സ്‌നേഹിതയുടെ ജില്ലാ കേന്ദ്രം കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലാണ് സബ് സെന്റർ. മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ, മുനമ്പം, പുത്തൻകുരിശ് എന്നിവിടങ്ങളിലെ ഡിവൈ.എസ്.പി ഓഫീസുകളിലും തൃക്കാക്കര, എറണാകുളം, മട്ടാഞ്ചേരി എസി.പി ഓഫീസുകളിലും എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലുമാണ് എക്സ്റ്റൻഷൻ സെന്ററുകൾ.
പ്രത്യേക കേസുകളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം സെന്റർ പ്രവർത്തകർ ഫീൽഡ് തല പ്രവർത്തനങ്ങളിലും ഏർപ്പെടും.
കൗൺസലിംഗിന്
പ്രത്യേക സംഘം
സേവനം നൽകുന്നത് കുടുംബശ്രീ ജെൻഡർ ടീം അംഗങ്ങളായ കമ്മ്യൂണിറ്റി കൗൺസിലർമാർ.
കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നവർക്കായി റഫറൽ സംവിധാനം വഴിയുള്ള വിദഗ്ദ്ധ ചികിത്സ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം
സെന്ററുകളിൽ കൗൺസിലിംഗ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ
പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ കോർ കമ്മിറ്റി
ടോൾ ഫ്രീ നമ്പർ:
1800 4255 5678
മൊബൈൽ: 8594034255
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |