മലപ്പുറം: കോട്ടപ്പടിയിലെ ക്രൗൺ സ്വർണ കവർച്ചാ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. പരാതിക്കാരൻ ശിവേഷ് തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസിൻ, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.
പോക്സോ അടക്കമുള്ള നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശിവേഷ്. വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 117 പവൻ സ്വർണം ബെെക്കിലെത്തി രണ്ടംഗസംഘം തട്ടികൊണ്ടു പോയെന്നായിരുന്നു ജുവലറി ജീവനക്കാരനായ ശിവേഷിന്റെ പരാതി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ശിവേഷിന്റെ സഹായത്തോടെയാണ് സ്വർണകവർച്ചനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |