കൊച്ചി: സ്വിഗ്ഗി, സൊമാറ്റോ, ഉബർ, ഓല, ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള ഓൺലൈൻ/ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പണിയെടുക്കുന്ന ഗിഗ് തൊഴിലാളികൾക്ക് അടിസ്ഥാന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, ന്യായമായ വേതനം, നിയമപരമായ പരിരക്ഷകൾ എന്നിവ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എം.പി. ലോക് സഭയിലെ ശൂന്യ വേളയിലാണ് ഹൈബി ഈ ആവശ്യം ചൂണ്ടിക്കാട്ടിയത്.
ഗിഗ് തൊഴിലാളികളെ ജീവനക്കാർ എന്നതിന് പകരം 'സ്വതന്ത്ര കരാറുകാർ' എന്ന് തരംതിരിക്കുന്ന സ്ഥിതിയുണ്ടെന്ന് ഹൈബി പറഞ്ഞു. മിനിമം വേതനം, അപകട ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയ തൊഴിലാളികൾക്ക് അർഹമായ ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |