ഇടുക്കി : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന് പ്രഖ്യാപനം നടത്തിയ എൽ. ഡി. എഫ്സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് നാണക്കേടാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി സി ജയപ്രകാശ് പറഞ്ഞു. പൈനാവ് എ ഐ റ്റി യു സി ഹാളിൽ നടന്ന ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയപ്രകാശ്. മേഖല പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സംഘടനാ റിപ്പോർട്ടും, മേഖല സെക്രട്ടറി എൻ .കെ സജൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അജിത് പി.എസ്. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ വി സാജൻ, സംസ്ഥാന കൗൺസിൽ അംഗം എം കെ റഷീദ്, വനിത കമ്മറ്റി ജില്ല സെക്രട്ടറി സി ജി അജീഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി കെ സജിമോൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചന്ദ്രബോസ്, ജോൺസൺ പീറ്റർ തുടങ്ങിയവർ സംസാരിച്ചു നിസാ മോൾ പി.കെ. സ്വാഗതവും, റെജി .സി. സി.ആർ.നന്ദിയും പറഞ്ഞു.
ഭാരവാഹികളായി . അനീഷ് കെ.ജി.(പ്രസിഡന്റ്) അജിത് പി.എസ്, അശ്വതി പി.(വൈസ് പ്രസിഡന്റുമാർ ) സജൻ എൻ.കെ.(സെക്രട്ടറി ) നിസ്സാമോൾ പി.കെ. സൗമ്യ മോൾ എം.ആർ(ജോയിന്റ് സെക്രട്ടറിമാർ ) അജോമോൻ കുര്യക്കോസ് (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |