അമ്പലപ്പുഴ : അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന് തുടക്കമായി. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ , കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിത്ത് , അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷ് , ഇൻസ്പെക്ടർ എം.പ്രതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത , ഗ്രാമപഞ്ചായത്തംഗം പി.നിഷമോൾ, സി.ഡി.എസ് ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ , സ്നേഹിത കമ്യൂണിറ്റി കൗൺസിലർ മുംതാസ്, വുമൺ ഫെസിലിറ്റേറ്റർ ശ്രീജ ജി.നായർ , പൊലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |