തിരുവനന്തപുരം: നദികളിലെ മണൽ വാരാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ മണൽ വാരാനാകൂ. കോടതി ഉത്തരവ് പ്രകാരം ഇത് നൽകാനാവില്ല. ഇത് മറികടക്കാനാണ് മൈനിംഗ് ചട്ടം രൂപീകരിച്ച് ഭേദഗതി കൊണ്ടുവരുന്നത്. മണൽവാരലിലൂടെ ലഭിക്കുന്ന ഫണ്ട് നദികളും ജലാശയങ്ങളും സംരക്ഷിക്കാനുപയോഗിക്കും. ഏഴ് ജില്ലകളിലെ 13 നദികളിൽ മണൽവാരാനുള്ള സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. 11 ജില്ലകളിലെ 17 നദികളിൽ മണൽ ഖനനത്തിനാണ് നടപടി. അഞ്ച് ജില്ലകളിലെ മണൽവാരാൻ സ്റ്റേറ്റ് അതോറിട്ടി അനുമതി നൽകിയിട്ടുണ്ടെന്നും കെ.കെ. രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ഡി.ജി.പിയ്ക്ക് പരാതി നൽകി
തിരുവനന്തപുരം:കോപ്പിയടിക്കാൻ ആഹ്വാനം ചെയ്ത യൂട്യൂബ് വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്ക്ക് പരാതി നൽകി.ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |