ന്യൂഡൽഹി : 'ഇന്ത്യ" എന്ന പേരുമാറ്റി 'ഭാരതം" എന്നാക്കണമെന്ന നിവേദനം അഞ്ചുവർഷമായിട്ടും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ പരാതി. തങ്ങളുടെ ആവശ്യം നിവേദനമായി പരിഗണിക്കാൻ സുപ്രീംകോടതി 2020ൽ കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നതാണെന്ന് നമഹ സംഘടന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. 2020ൽ സമർപ്പിച്ച നിവേദനം ഇതുവരെ പരിഗണിച്ചില്ല. തീരുമാനവുമെടുത്തില്ല. ഇതോടെ, സുപ്രീംകോടതി ഉത്തരവ് വേഗത്തിൽ പാലിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. പിന്നാലെ, സംഘടന ഹർജി പിൻവലിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |