ഇനി 18 ദിവസം
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനുള്ള ടീമുകളുടെ പരിശീലനക്യാമ്പുകൾ ഈ വാരത്തോടെ സജീവമാകും. തിരുവനന്തപുരത്ത് മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിലും തുമ്പ സെന്റ് സേവ്യേഴ്സ് - കെ.സി.എ സ്റ്റേഡിയത്തിലുമായാണ് പ്രധാനമായും ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, കലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് ടീമുകൾ പോണ്ടിച്ചേരിയിലാണ് ടീം ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഇവരും അവസാനഘട്ട പരിശീലനത്തിനായി തിരുവനന്തപുരത്തെത്തും.
പോണ്ടിച്ചേരിയിലെ പരിശീലനത്തിനുള്ള ട്രിവാൻഡ്രം റോയൽസ് ടീമിന്റെ യാത്ര കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു.കേരളത്തിലെ മഴക്കാലം കണക്കിലെടുത്താണ് പരിശീലനം പോണ്ടിച്ചേരിയിലേക്ക് മാറ്റിയതെന്ന് ടീമിന്റെ മുഖ്യപരിശീലകൻ എസ്. മനോജ് പാറഞ്ഞു.
കൊച്ചിൻ ബ്ലൂടൈഗേഴ്സ് ടീമിന്റെ പ്രധാനതാരങ്ങളായ സഞ്ജു സാംസൺ, നായകൻ സലി സാംസൺ, തുടങ്ങിയവർ തിരുവനന്തപുരം ആക്കുളത്തെ ബെല്ലിൻടർഫ് ഗ്രൗണ്ടിൽ കെ.സി.എൽ ലക്ഷ്യം വച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ കണ്ടീഷനിംഗ് കോച്ചായ എ.ടി രാജാമണിയുടെ യുടെ നേതൃത്വത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് സെഷനും ഇവിടെ നടന്നു. തൃശൂർ ടൈറ്റാൻസ് ടീമിന്റെ ക്യാപ്ടനെയും കോച്ചിനെയും നാളെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ടീമിന്റെ പരിശീലന ഷെഡ്യൂളും ഇതോടൊപ്പം പ്രഖ്യാപിക്കും.തിരുവനന്തപുരത്താണ് പരിശീലനം പ്ലാൻ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |