കേരളത്തിലേക്കില്ല
ന്യൂഡൽഹി: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കൊൽക്കത്ത, മുംബയ്, അഹമ്മദാബാദ്, ന്യൂഡൽഹി എന്നീ നഗരങ്ങളിൽ മെസി സന്ദർശനം നടത്തുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടുക്കാഴ്ച നടത്തുമെന്നുമാണ് വിവരം. മെസി പങ്കെടുക്കുന്ന ചടങ്ങിനായി മുംബയിലെ വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്‌തതായും ഇതു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 12ന് രാത്രി 10 മണിയോടെ കൊൽക്കത്തിയിലാണ് മെസി എത്തുക. കൊൽക്കത്തയിൽ രണ്ട് ദിവസം താരമുണ്ടാകും. പിറ്റേ ദിവസം രാവിലെ 9ന് മീറ്റ് ആൻഡ‌് ഗ്രീറ്റ് പരിപാടി. തുടർന്ന് വി.ഐ.പി റോഡിൽ തന്റെ 70 അടിയുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജിയും മറ്ര് പ്രമുഖരും അണിനിരക്കുന്ന പരിപാടികളിലും താരം പങ്കെടുക്കും.
13ന് അഹമ്മദാബാദിൽ അദാനി ഫൗണ്ടേഷന്റെ ആസ്ഥാനമായ ശാന്തിഗ്രാമിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കും. 14ന് വൈകിട്ടാണ് വാങ്കഡെയിലെ പരിപാടി. ഡിംസബർ 15ന് ഡൽഹിയിൽ പ്രധാന മന്ത്രിയെ സന്ദർശിക്കും. ഫിറോസ് ഷാ കോട്‌ലയിലെ പരിപാടിയിലും പങ്കെടുക്കും.
കേരളത്തിലേക്കില്ല
അതേസമയം മെസി കേരളത്തിലേക്ക് വരാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്‌ദു റഹിമാൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |