കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ വിന്റർ സമ്മാനപദ്ധതിയായ "'വൗ വിൽപ്പനയിലെ'' വിജയി തോമസ് വർഗീസിന് സമ്മാനമായ ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാർ കൈമാറി. പിട്ടാപ്പിള്ളിൽ കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ. വി. സുജാത താക്കോൽദാനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കൗൺസിലർ പ്രഭാവതി, ഫാദർ ജേക്കബ് തോമസ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി. ഇ. ഒ. കിരൺ വർഗീസ്, ഡയറക്ടർ അജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പിട്ടാപ്പിള്ളിൽ ഏജൻസിസ് ഉഭോക്താക്കൾക്കായി ബൈ ആൻഡ് ഫ്ളൈ സമ്മർ സ്‌കീമും അവതരിപ്പിച്ചു. ഈ പദ്ധതിയിലെ വിജയികൾക്ക് യൂറോപ്പ് ടൂർ പാക്കേജ് സമ്മാനമായി ലഭിക്കും.
15 ബ്രാൻഡുകളിലായി 250ൽ പരം മോഡൽ എ.സികൾ പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്. ഇപ്പോൾ ഒരു രൂപ പോലും മുടക്കാതെ, തിരഞ്ഞെടുത്ത മോഡൽ എ.സികൾ തവണവ്യവസ്ഥയിൽ പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്. കഴിഞ്ഞ 36 വർഷക്കാലമായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന് 82 ഷോറൂമുകളാണ് കേരളത്തിലുള്ളത്. എല്ലാ പ്രമുഖ ബ്രാൻഡുകളിലുള്ള ഗ്രഹോപകരണങ്ങളുടെയും, മൊബൈൽ ഫോണുകളുടെയും, ലാപ്‌ടോപ്പുകളുടെയും, ഡിജിറ്റൽ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |